കൊച്ചി: പ്രശസ്ത കവി എസ്.രമേശന് നായര്‍ രചിച്ച സന്ദേശ ഗാനങ്ങളുടെ സിഡിയുടെ കോപ്പി ബെംഗളൂരു തപസ്യ പ്രസിഡന്റ് ടി.കെ.രവീന്ദ്രനു നല്കി തപസ്യ സംസ്ഥാന ട്രഷറര്‍ ഇ.ലക്ഷ്മി നാരായണന് പ്രകാശനം ചെയ്തു.
തപസ്യയുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നടത്തുന്ന സാംസ്കാരിക തീര്‍ത്ഥയാത്രയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയതാണ് സിഡിയെന്നും പരിപാടി വിജയിപ്പിക്കാന്‍ ബെംഗളൂരു പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്നും സംസ്ഥാന ഖജാന്‍ജി പറഞ്ഞു.
കഥാരംഗം ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ടി.കെ.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ചിത് രവീന്ദ്രന്, സുനില്‍കുമാര്‍, കെ.രാജഗോല്, എം.പി.ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: