തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയ കെ.എം.മാണി ധനമന്ത്രി സ്ഥാനത്തിന് അപമാനമായി മാറിയിരിക്കുകയാണെന്ന് തോമസ് ഐസക് എംഎല്‍എ.
മാണി രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാജി വച്ചില്ലെങ്കില്‍ നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവുള്‍പ്പെടെയുളളവര്‍ സത്യഗ്രഹമിരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ഇതിനായി ഇടത് എംഎല്‍എമാരോട് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: