കൂത്തുപറമ്പ്: കണ്ണൂര്‍ മൗവ്വേരിയില്‍ പ്രഭാത സവാരിക്കിടെ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. മൗവ്വേരി ബീനാ നിവാസില്‍ പി.കെ. സന്തോഷി(38)നാണ് വെട്ടേറ്റത്. ഗുരുനാഥന് മുക്കില്‍ വച്ച് ഒരുസംഘം സന്തോഷിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.
പുലര്‍ച്ചെ 6.30ഓടെയായിരുന്നു സംഭവം. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോട്ടയം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായി സന്തോഷ് മത്സരിച്ചിരുന്നു. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്നു ബിജെപി വ്യക്തമാക്കി. കതിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: