കാഠ്മണ്ഡു: ഇന്ധന ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് നേപ്പാളില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. 70 ശതമാനത്തോളം ഡൊമെസ്റ്റിക് സര്‍വീസുകളാണ് റദ്ദാക്കിയത്.
നേപ്പാളിലേക്കുള്ള ഇന്ധന നീക്കം പ്രതിഷേധത്തെത്തുടര്‍ന്ന് നിലച്ചിരുന്നു. ഞായറാഴ്ചയും വിമാന സര്‍വീസ് മുടങ്ങിയിരുന്നു.
അതേസമയം അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്. 2000ലേറെ യാത്രക്കാരാണ് കാഠ്മണ്ഡുവില്‍ ദിവസവും ഡൊമെസ്റ്റിക് വിമാന സര്‍വീസുകളെ ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: