കൊളംബൊ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് തടവിലാക്കിയ 126 ഭാരത മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു. ഭാരതീയരുടെ മോചനം സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
തമിഴ്നാട്ടില്‍ നിന്നുള്ള ഇവരെയെല്ലാം വെള്ളിയാഴ്ച രാജ്യത്ത് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പകരമായി ഇവിടെ തടവിലുള്ള 37 ലങ്കന്‍ മീന്‍പിടുത്തക്കാരെ ഭാരതം വിട്ടുനല്‍കും. മാനുഷിക പരിഗണന കണക്കിലെടുത്താണ് പിടിയിലായ മത്സ്യത്തൊഴിലാളികളെ ഇരുരാജ്യങ്ങളും പരസ്പരം കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: