ആലപ്പുഴ: നഗരസഭയിലെ നെഹ്രുട്രോഫി വാര്‍ഡില്‍ സിപിഎം അക്രമത്തിന് പോലീസ് ഒത്താശ ചെയ്യുന്നതായി ബിജെപി ജില്ല പ്രസിഡന്റ് വെളളിയാകുളം പരമേശ്വരന്. ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയും ഇതേതുടര്‍ന്നുള്ള പ്രതിഷേധജാഥയ്ക്കുനേരെ കല്ലേറുനടത്തുകയും സംഭവത്തില്‍ പോലീസുകാര്‍ക്കു വരെ പരിക്കേറ്റിട്ട് അക്രമികളെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തതില്‍ ബിജെപി ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. പ്രദേശത്ത് ബിജെപി ക്കുണ്ടായ ജനപിന്തുണയിലുള്ള അസഹിഷ്ണുതയാണ് സിപിഎം നെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് ഇന്ന് സംഘര്‍ഷമേഖല സന്ദര്‍ശിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ആര്.ഉണ്ണികൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: