ചേര്‍ത്തല: എഎസ് കനാലില്‍ മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. ഇറച്ചി കോഴി അവശിഷ്ടങ്ങളും, ഹോട്ടല്‍ നിന്നുള്ള അവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളുമാണ് വ്യാപകമായി തള്ളുന്നത്.
ഇതുമൂലം പ്രദേശവാസികള്‍ക്കടക്കം ദുര്‍ഗന്ധം മൂലം വഴിയാത്രപോലും ദുസഹമായിരിക്കുകയാണ്. കനാല്‍ മാലിന്യ മുക്തമാക്കി നവീകരിക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ നടപടിയായില്ല.
മാലിന്യ നിക്ഷേപത്തിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും പോലീസും നഗരസഭ അധികൃതരും മൗനം പാലിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അടിയന്തരമായി പോലീസ് പട്രോളിങ് ശക്തമാക്കി മാലിന്യ നിക്ഷേപം തടയണമെന്നും ദക്ഷിണ മേഖല ഓള് പാസഞ്ചേഴ്സ് അസോസിയേഷന് ചെയര്മാന് വേളോര്‍വട്ടം ശശികുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: