ബൈക്കില്‍ കടത്തിയ അരക്കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

Tuesday 10 November 2015 9:12 pm IST

കുമളി: കുമളി വഴി ബൈക്കില്‍ കടത്തിയ അരകിലോ കഞ്ചാവ് കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്ദ്യോഗസ്ഥര്‍ പിടികൂടി. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി. കെ സുനില്‍രാജിന്റെ നേതൃത്വത്തില്‍ കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കുട്ടനാട് കൈനകരി പുതുവല്‍ വീട്ടില്‍ ജിമ്മി പീറ്റര്‍(22), നെടുമുടി സരിത ഭവനത്തില്‍ സനീഷ്(23)  എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.  തമിഴ്‌നാട് കമ്പത്ത് നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന്  പ്രതികള്‍ മൊഴി നല്‍കി. കേസിലുള്‍പ്പെട്ട കൂടുതല്‍ പ്രതികളെ കണ്ടെത്തുവാനുളള അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രതികളെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍മാരായ സേവ്യര്‍, ഡൊമിനിക്ക്, ഷാഫി അരവിന്ദാക്ഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി, രവി വി, അനീഷ് ടി എ, കൃഷ്ണകുമാര്‍, എല്‍ദോസ്,  എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ട്പിടിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.