ന്യൂദല്‍ഹി: പാക്കിസ്ഥാനുമായും നേപ്പാളുമായും ഭാരതം ഹൃദ്യമായ ബന്ധം ആഗ്രഹിക്കുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ഇതിലും മെച്ചപ്പെടുത്താന്‍ ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേ ഹം വ്യക്തമാക്കി.
പാക്കിസ്ഥാന് നമ്മുടെ അയല്‍ രാഷ്ട്രമാണ്. അവരുമായി സൗഹാ ര്ദപരമായ ബന്ധം ആഗ്രഹിക്കുന്നു. പക്ഷേ, പാക്കിസ്ഥാനും ഇങ്ങോട്ട് സമാന സമീപനം പുലര്‍ത്തണം, രാജ്നാഥ് പറഞ്ഞു. നേപ്പാളുമായും നല്ല കൂട്ട് വേണം.
അയല്‍ക്കാരുമായുള്ള ബന്ധം കൂടുതല്‍ നല്ലതാക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യും, പുതിയ ഭരണഘടനാ രൂപീകരണത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ നടക്കുന്ന പ്രതിഷേധങ്ങളെ കേന്ദ്രീകരിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ബിജെപി- പിഡിപി കൂട്ടുകെട്ടിന് വെല്ലുവിളിയൊന്നുമില്ലെന്നും സഖ്യം തുടരുമെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: