മാനവ സേവാ പുരസ്‌കാരം

Tuesday 10 November 2015 10:18 pm IST

കണ്ണൂര്‍: ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ കീഴിലുള്ള നവജീവനം സൗജന്യ ഡയാലിസിസ് സെന്റര്‍ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ സേവന രംഗത്ത് നിസ്തുല പ്രവര്‍ത്തനം കാഴ്ചവെച്ച സംഘാടകര്‍ക്കും വ്യക്തികള്‍ക്കും മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മാനവസേവാ പുരസ്‌കാരം സമര്‍പ്പിക്കുന്നു. കലക്ടര്‍ പി.ബാലകിരണ്‍ നാളെ ഉച്ചക്ക് 2.30ന് കണ്ണൂര്‍ സാധു കല്ല്യാണ മണ്ഡപത്തില്‍ പുരസ്‌കാര സമര്‍പ്പണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.