മട്ടന്നൂര്‍: കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജലജന്യ രോഗ നിയന്ത്രണ പരിപാടി ഇന്ന് മട്ടന്നൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടക്കും. രാവിലെ 9.30 ന് നഗരസഭാ ചെയര്മാന് കെ.ഭാസ്കരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജലജന്യ രോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മട്ടന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ കെ.സുഷമ അറിയിച്ചു. ജില്ലയിലെ മിക്ക കുടിവെള്ള സ്രോതസ്സുകളിലും കോളിഫോം ബാക്ടീരിയയുടെ അതിപ്രസരം കണ്ടുവരുന്നതായും ഈ സാഹചര്യത്തിലാണ് ആരോഗ്യ ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: