മണക്കടവ്: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഉദയഗിരിയില്‍ നേടിയ വിജയം മലയോര മേഖലയില്‍ ബിജെപിക്ക് അഭിമാന നേട്ടമായി. മലയോരമേഖലയില്‍ ആദ്യമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നത്. ഉദയഗിരി പഞ്ചായത്തിലെ വായിക്കമ്പയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന മോഹനന് ആലയില്ത്താഴെയാണ് വിജയിച്ചത്. സിപിഎമ്മിലെ സി.എന്‍.ബിജുവിനെതിരെ 18 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോഹനന്റെ വിജയം. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്താണ്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന മോഹനന് 369 വോട്ടുകള്‍ നേടിയപ്പോള്‍ ബിജുവിന് കിട്ടയത് 351 വോട്ടുകളാണ്. കോണ്‍ഗ്രസ്സിന് 71 വോട്ടുകള്‍ മാത്രമേ ലഭിച്ചിട്ടുളളൂ. കാര്‍ത്തികപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഉഷാ കുമാരി രണ്ട് വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ പ്രീതയോട് പരാജയപ്പെട്ടത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്തി മൂന്നാം സ്ഥാനത്താണ് എത്തിയത്.
മലയോര മേഖലയിലെ നിരവധി പഞ്ചായത്തുകളില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍ വന്‍ നേട്ടമാണ് കൊയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: