ദീപാവലി ആഘോഷിച്ചു

Tuesday 10 November 2015 10:23 pm IST

പയ്യന്നൂര്‍: പയ്യന്നൂരില്‍ ജനസേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ രാഷ്ട്രമന്ദിരത്തില്‍ ദീപാവലി ആഘോഷം നടത്തി. അഡ്വ.സജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് പ്രശാന്ത് ബാബു കൈതപ്രം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഭജന, അഖണ്ഡഭാരത ദര്‍ശനം, ദീപാലങ്കാരം തുടങ്ങിയ പരിപാടികള്‍ നടത്തി. സമാപന പരിപാടിയില്‍ പാണപ്പുഴ പത്മനാഭന്‍ പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.പി.പി.സന്ദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ കുടുംബസങ്കല്‍പ്പം എന്ന വിഷയത്തെക്കുറിച്ചാണ് പ്രഭാഷണം നടന്നത്. കൈതപ്രം പ്രസന്നയുടെ നേതൃത്വത്തില്‍ ആകര്‍ഷകമായ രീതിയില്‍ തിരുവാതിരക്കളിയുമുണ്ടായിരുന്നു. മട്ടന്നൂര്‍: നമ്മുടെ ഉള്ളിലെ ഇരുട്ടിനെ അകറ്റി പ്രകാശപൂരിതമാക്കാന്‍ ദീപാവലിപോലുള്ള ആഘോഷങ്ങള്‍ക്കൊണ്ട് സാധിക്കുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. മട്ടന്നൂര്‍ ധര്‍മ്മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളാരി ശ്രീ സച്ചിദാനന്ദ ബാലമന്ദിരത്തില്‍ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സദസ്സില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരത്തിന്റെ വെളിച്ചം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധ ചെലുത്തണം. ഇല്ലെങ്കില്‍ സംസ്‌കാര സമ്പന്നമായ സമൂഹം വളര്‍ന്നുവരില്ല. ജ്ഞാനത്തിന്റെയും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വളര്‍ച്ച നമ്മുടെ ഉള്ളില്‍ നന്മയുടെ വെളിച്ചം പകര്‍ത്തും. ഉള്ളില്‍ നന്മയുടെ വിളക്ക് കൊളുത്തി ദീപാവലി ആഘോഷിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലാമേളയില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ മില്ലറ്റ് മെഡലെയിന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ഒന്നാം റാങ്ക് നേടിയ നടുവനാട്-കാളാന്തോടിലെ പി.നിജിന്‍, ഡോക്ടര്‍ ബിരുദം നേടിയ ഗ്രാമീണ വിദ്യാര്‍ത്ഥിനി എളമ്പാറയിലെ സരിമ കുഞ്ഞിരാമന്‍, സംസ്ഥാന ഹാന്റ് ബോള്‍ ടീം അംഗം നടുവനാട്ടെ വി.സിദ്ധാര്‍ത്ഥ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സെക്രട്ടറി രാജേഷ് കക്കട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. ധര്‍മ്മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് സി.ബാലഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബാലമന്ദിരം സേവാസമിതി പ്രസിഡണ്ട് ഗംഗാധരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.