ഇരിട്ടി: ഇരിട്ടി നഗരസഭയിലെ കീഴൂര്‍ മഹാദേവക്ഷേത്രം ഉള്‍പ്പെടുന്ന കീഴൂര്‍ എഴാം വാര്‍ഡില്‍ നിന്നും വിജയിച്ച പി.രഘുവിനെ ക്ഷേത്ര ഭരണസമിതി യോഗം ആദരിച്ചു. നിലവില്‍ മഹാദേവക്ഷേത്രം കൗണ്‍സിലര്‍ കൂടിയാണ് രഘു. ക്ഷേത്രം ഹാളില്‍ നടന്ന ചടങ്ങില്‍ മഹാദേവക്ഷേത്രസമിതി വൈസ് പ്രസിഡന്റ് കെ.ഇ.നാരായണന് മാസ്റ്റര്‍, സെക്രട്ടറി എം.പ്രതാപന് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു. കെ.വി.കരുണന്, എം.സുരേഷ് ബാബു, രവി കല്യാടന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: