വാഴപ്പള്ളി: ഗായത്രി വിദ്യാമന്ദിറില്‍ ദീപാവലി ആഘോഷിച്ചു. ചങ്ങനാശേരി പ്രിന്‍സിപ്പല്‍ എസ്ഐ ആര്.രാജീവ് ആഘോഷം ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പ്രസിഡന്റ് വി.സദാശിവന് അദ്ധ്യക്ഷത വഹിച്ചു. പി.എന്‍.ബാലകൃഷ്ണന് ദീപാവലി സന്ദേശം നല്കി. ഇതിനോടനുബന്ധിച്ച് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സുരേഷ് ബാബു, എന്‍.പി.കൃഷ്ണകുമാര്‍, പ്രസന്നകുമാരി ടീച്ചര്‍, രമാദേവി, ബിന്ദു വിജയകുമാര്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് കൗണ്‍സിലര്‍മാരും സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.സുബ്രഹ്മണ്യ അയ്യര്‍, പിടിഎ പ്രസിഡന്റ് കെ.എസ്.ഓമനക്കുട്ടന് എന്നിവര്‍ ദീപാവലി ആശംസകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: