വൈക്കം : തെരഞ്ഞെടുപ്പ് ചൂടിന് വിരാമം നല്‍കിക്കൊണ്ട് നഗരം ഉത്സവ ആവേശത്തിലേക്ക്. ക്ഷേത്രനഗരി എന്നറിയപ്പെടുന്ന വൈക്കം ഇനി അഷ്ടമി മഹോത്സവലഹരിയില് ആറാടുവാന്‍ ദിവസങ്ങള്‍ മാത്രം. ഇതിന്റെ പ്രാരംഭമായ കൊടിക്കൂറ സമര്‍പ്പണം ഇന്നലെ നടന്നു. ഉത്സവലഹരിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ വിശ്വാസികളുടെ ഒഴുക്കായിരുന്നു.
മഹാദേവ ക്ഷേത്രത്തിലെയും ഉദയനാപുരം സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെയും ഉത്സവത്തിന് കൊടി കയറ്റുവാനുള്ള കയര്‍ സമര്‍പ്പിക്കുന്നത് ഇണ്ടാശ്ശേരി കുടുംബാംഗമാണ്. മഹാരാജാവിനെയും പരിവാരങ്ങളെയും കടത്തുകടത്തി അക്കരയെത്തിച്ചതിന് രാജാവ് കല്പിച്ച പാരിതോഷികമാണ് കൊടിക്കയര്‍ സമര്‍പ്പണം. ആഡംബരപൂര്വമായാണ് കൊടിക്കയര്‍ സമര്‍പ്പണം നടന്നത്. ഇണ്ടാശേരി കുടംബത്തിലെ കാര്‍ത്തികേയനാണ് ഇന്നലെ ചടങ്ങിന് കാര്‍മികത്വം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: