കറുകച്ചാല്‍ : എസ് എന്‍ ഡിപി യോഗം കറുകച്ചാല്‍ 58-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ കമ്മറ്റി അംഗവും റിട്ട. എസ്.ഐയുമായ പത്മവിലാസത്തില്‍ കെ.പി സുരേഷ്കുമാ(57)റിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധ യോഗം നടന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് എന്‍എസ്എസ് ജംഗ്ഷനില്‍ ഓട്ടോറിക്ഷയില്‍ എത്തിയ സിപിഎം പ്രവര്‍ത്തകരായ നാലംഗസംഘമാണ് സുരേഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. പട്ടിക ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ സുരേഷ് കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ സര്‍ക്കുലര്‍ ശാഖാംഗങ്ങളില്‍ എത്തിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇതില്‍ പ്രതിഷേധിച്ച് കറുകച്ചാല്‍ പോലീസ് സ്റ്റേഷനു സമീപത്തു നടന്ന പൊതുയോഗം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.നാരായണന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. യൂണിയന് പ്രസിഡന്റ് കെ.വി ശശികുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രാജന് മേടക്കല്‍, എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി പി.എം ചന്ദ്രന്, യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട്, യൂണിയന് വൈസ് പ്രസിഡന്റ് സജീവ് പൂവത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: