ചങ്ങനാശേരി: നഗരത്തില്‍ കടക്ക് തീപിടിച്ചു ഒരുലക്ഷത്തിലധികം രൂപയുടെ നഷ്ടം.കല്ലുകളം തങ്കച്ചന്റെ ഉടമസ്ഥതയില്‍ വാഴൂര്റോഡില് അരമനപ്പടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടയ്ക്കാണ് കത്തിയത്.
ഗിഫ്റ്റ് സാധനങ്ങളും സ്റ്റേഷനറി സാധനങ്ങളുമാണ് കടയില്‍ ഉള്ളത്. കടയ്ക്കുള്ളിലെ സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തുത്തിന് കാരണമായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നു.തിങ്കളാഴ്ച്ച രാത്രി 11ന് ശേഷമാണ് സംഭവം. ചങ്ങനാശേരി ഫയര്‍ഫോഴ്സില്‍ നിന്നും സ്റ്റേഷന്‍ഓഫീസര്‍ കെ.ആര് അഭിലാഷിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: