അനിശ്ചിതത്വം തുടരുന്നു

Tuesday 10 November 2015 11:01 pm IST

തൃക്കൊടിത്താനം: തൃക്കൊടിത്താനം പഞ്ചായത്തിന്റെ ഭരണം അനിശ്ചിതത്വത്തില്‍ തുടരുന്നു. എല്‍ഡിഎഫ് 10, യുഡിഎഫ് 7, ബിജെപി 3 എന്നതാണ് കക്ഷിനില. കേവല ഭൂരിപക്ഷം ആര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പഞ്ചായത്ത് ആര് ഭരിക്കും എന്ന് പറയാനാവാത്ത അവസ്ഥയിലാണ്. ബിജെപി 6,10,20 വാര്‍ഡുകളില്‍ വിജയിച്ചു. 6-ാം വാര്‍ഡില്‍ തൃക്കൊടിത്താനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സുനില്‍, 10-ാം വാര്‍ഡില്‍ അനില്‍കുമാര്‍, 20-ാം വാര്‍ഡില്‍ കല ടീച്ചര്‍ എന്നിവരാണ് വിജയികളായത്. 1,4,5,9 വാര്‍ഡുകളില്‍ ബിജെപി ശക്തമായ മത്സരം കാഴ്ചവച്ചു. 1-ാം വാര്‍ഡില്‍ 64 വോട്ടിനും, 4-ാം വാര്‍ഡില്‍ 48 വോട്ടിനും, 5-ാം വാര്‍ഡില്‍ 58 വോട്ടിനും, 9-ാം വാര്‍ഡില്‍ 29 വോട്ടിനുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. വോട്ടെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ നടന്ന അവിഹിത ഏര്‍പ്പാടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് കരണമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.