പാലാ : മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി മുഖ്യപ്രതിപക്ഷം 13 അംഗ ഭരണ സമിതിയില്‍ നാല് വാര്‍ഡുകളാണ് ബിജെപി നേടിയത്. 7 വാര്‍ഡുകളില്‍ വിജയിച്ച കേരളാ കോണ്‍ഗ്രസ് മാണി വിഭാഗമാണ് ഇവിടെ ഭരണത്തിലെത്തുന്നത്. രണ്ട് സീറ്റ് ഇടതു സ്വതന്ത്രര്‍ നേടി. കഴിഞ്ഞ ഭരണസമിതിയില്‍ ബിജെപിക്ക് ഒരാള്‍ മാത്രമുണ്ടായിരുന്നതാണ് ഇപ്പോള്‍ നാലായി ഉയര്‍ന്നത്.
കോണ്‍ഗ്രസിലെ പ്രസാദ് കൊണ്ടൂപ്പറമ്പില്‍ മത്സരിച്ച 9-ാം വാര്‍ഡില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തിയ ബിജു സി.ബി. (അനുമോന്) ഇത് രണ്ടാം തവണയാണ് വിജയിച്ചെത്തുന്നത്. എസ്എന്‍ഡിപിയുമായി സഖ്യമുണ്ടായിരുന്ന പഞ്ചായത്തില്‍ ജയിച്ചുവന്ന ഒരംഗം എസ്എന്‍ഡിപി പ്രതിനിധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: