ചെന്നൈ: തമിഴ്നടന്‍ അജിത്തിന്റെ ദീപാവലി ചിത്രം വേതാളത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. ചിത്രം റിലീസായി രണ്ടാം ദിവസമാണ് വ്യാജന് വെബ്സൈറ്റിലെത്തിയത്.തമിള്‍ റോക്കേഴ്സ് എന്ന സൈറ്റിലാണ് വേതാളത്തിന്റെ ഡൗണ്‍ലോഡ് ലിങ്ക് പ്രത്യക്ഷപ്പെട്ടത്.
നേരത്തെയും പുതിയ ചിത്രങ്ങള്‍ ഇതേ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. കമല്‍ഹാസന്റെ പാപനാസം റിലീസ് ചെയ്ത് മൂന്നാംദിവസം ഇതേ വെബ്സൈറ്റിലാണ് മുഴുവനായും പ്രത്യക്ഷപ്പെട്ടത്.
തല ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വേതാളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: