തിരുവനന്തപുരം: കേരള കോൺഗ്രസ് പിളരില്ലെന്ന് വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ്.
അത്തരമൊരു സാഹചര്യം നിലവിലില്ല. ധനമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹമില്ല. ഈ ആവശ്യം തന്നോട് ആരും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ധനവകുപ്പ് ആർക്കാണെന്ന കാര്യം കെ.എം. മാണിയാണു തീരുമാനിക്കേണ്ടത്. ധനവകുപ്പ് ഏറ്റെടുക്കില്ലെന്ന കാര്യം താൻ വ്യക്തിപരമായി എടുത്ത തീരുമാനമാണ്.
തനിക്കും തോമസ് ഉണ്ണിയാടനുമൊപ്പം പി.ജെ. ജോസഫും രാജിവയ്ക്കണമെന്ന ആവശ്യം കെ.എം. മാണിയും മാണിയെ പിന്തുണയ്ക്കുന്നവരും ഉന്നയിച്ചെങ്കിലും ജോസഫ് വഴങ്ങിയിരുന്നില്ല. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം അദ്ദേഹം ശക്തമായി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിയിൽ പിളർപ്പുണ്ടായേക്കാനുള്ള സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: