മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Wednesday 11 November 2015 2:39 pm IST

തിരുവനന്തപുരം: കെ.എം.മാണിയുടെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധാര്‍മ്മികതയുടെ പേരിലാണ് അദ്ദേഹം രാജിവെച്ചത്. അഴിമതി ആര് നടത്തിയാലും അംഗീകരിക്കില്ല. പക്ഷേ അഴിമതി ആരോപണത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ ആത്മവിശ്വാസം തകര്‍ക്കാനും സമ്മതിക്കില്ല. പുതിയ ധനമന്ത്രി ആരെന്നുള്ള കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. ധനവകുപ്പു മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് മാണി ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യനയത്തില്‍ കുറേക്കൂടി നടപടി വരും. മാണിക്കെതിരായ ഗൂഢാലോചനയില്‍ കോണ്‍ഗ്രസിന് പങ്കില്ല. മാണി സ്വയം രാജി വയ്ക്കുകയായിരുന്നു. തോമസ് ഉണ്ണിയാടന്റെ രാജിയില്‍ കെ.എം. മാണിയുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കും. മദ്യനയത്തില്‍ കുറേക്കൂടി കര്‍ശന നടപടികള്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി ബാബുവിനെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശിനെയും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. ബാബുവിനെതിരെ ആരോപണം ഉന്നയിക്കാന്‍ ഒരു വര്‍ഷം വൈകിയത് എന്താണെന്നും അദ്ദേഹം ചോദിച്ചു. ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ് ഉളളതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.