ആലപ്പുഴ: രാജിയിലൂടെ കെ.എം.മാണി രാഷ്ട്രീയ മര്യാദ കാണിച്ചുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രാജി അല്പം കൂടി നേരത്തെ ആയിരുന്നെങ്കില്‍ തിളക്കം കൂടുമായിരുന്നു. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസില്‍ വീണ്ടുമൊരു പിളര്‍പ്പ് പ്രതീക്ഷിക്കാം. പ്രതിസന്ധിസമയത്ത് പി ജെ ജോസഫ് ഇല്ലാതിരുന്നത് മാണിയെ പുറകില്‍ നിന്ന് കുത്തിയപോലെയെന്നും വെളളാപ്പളളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: