ന്യുദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ദീപാവലി ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ആശംസകള്‍ നേര്‍ന്നു. ചൊവ്വാഴ്ച രാത്രിയിലാണ് ഒബാമ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ദീപാവലി ആശംസ അറിയിച്ചത്.
പുതുതായി ആരംഭിച്ച സംവിധാനമായ ഹോട്ട്ലൈനിലൂടെയുളള തങ്ങളുടെ ആദ്യത്തെ സംഭാഷണമായിരുന്നു ഇത്. ഇരു രാഷ്ട്രങ്ങളുടേയും സൗഹൃദത്തിന്റെ തെളിവായി താന്‍ ഇതിനെ വിലയിരുത്തുന്നുവെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു.
തുര്‍ക്കിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തി നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാമെന്നും ഇരു നേതാക്കളും സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: