തൃശൂരിലെ അഞ്ഞൂറു പവന്‍ കവര്‍ച്ച: രണ്ടു പേര്‍ നേപ്പാളില്‍ അറസ്റ്റില്‍

Wednesday 11 November 2015 9:50 pm IST

തൃശൂര്‍: തൃശൂര്‍ വടക്കേക്കാട്ടെ തടാകം കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ ്യൂനിന്ന് 500 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ടു നേപ്പാളി സ്വദേശികള്‍  അറസ്റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇവരെ നേപ്പാളില്‍ അറസ്റ്റ് ചെയ്തത്. ഇനി മൂന്നുപേരെ പിടികൂടാനുണ്ട് ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പ്രതികളെ വിട്ടുകിട്ടാനുള്ള ്യൂനിയമ ്യൂനടപടികള്‍ ്യൂനടത്തിവരികയാണെന്നും തൃശൂര്‍ റൂറല്‍ എസ്പി കെ. കാര്‍ത്തിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസിലെ നാലും അഞ്ചും പ്രതികളായ നേപ്പാള്‍  മഹേന്ദ്രനഗര്‍ സ്വദേശികളായ ലളിത്, ദീപക് ഭണ്ഡാരി എന്നിവരാണ് അറസ്റ്റിലായത്.  കേസിലെ മുഖ്യ പ്രതികളായ ഗോവിന്ദ് ഖത്രി, ഷൈല ഗംഗ, ചുട്ക്കി ഭണ്ഡാരി എന്നിവരെ പിടികൂടിയാല്‍ മാത്രമേ മോഷണ മുതലുകളെക്കുറിച്ച് കൂടുതല്‍ അറിയാനാവൂ എന്ന് പോലീസ് അറിയിച്ചു. ഡിവൈഎസ്പി കെ.കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നേപ്പാളിലെത്തിയാണ് ഇവരെ കണ്ടെത്തിയത്. അറസ്റ്റിലായവര്‍ ഇപ്പോള്‍ നേപ്പാള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. കുറ്റകൃത്യം നടത്തിയ കേസില്‍ പ്രതികളെ പരസ്പരം കൈമാറുന്നതിന് ഭാരത-നേപ്പാള്‍ നിയമം അനുവദിക്കാത്തതിനാല്‍ നേപ്പാളില്‍ എത്തിയ കേരള പോലീസിന് പ്രതികളെ  കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. കേരള പോലീസിന്റെ രേഖാമൂലമുള്ള നിര്‍ദ്ദേശപ്രകാരം ഇവരെ നേപ്പാള്‍ പോലീസ് കസ്്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടുകാരെല്ലാം വിദേശത്തായിരുന്ന സമയത്ത് സപ്തംബര്‍  23നാണ്  വടക്കേക്കാട്ടെ പൂട്ടിക്കിടന്ന വീട്ടില്‍ രാത്രിയില്‍ വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. അകത്ത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന പഴയകാല സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പടെ അഞ്ഞൂറു പവനും വജ്രാഭരണങ്ങളുമാണ്  മോഷ്ടിക്കപ്പെട്ടത്. എന്നാല്‍ മോഷണ വിവരം പുറത്തറിയുന്നത് 29നാണ്. ഔട്ട് ഹൗസില്‍ താമസിച്ചിരുന്ന ജോലിക്കാര്‍ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്.   ഈ മേഖലയില്‍ മുമ്പ് ജോലി ചെയ്തിരുന്ന നേപ്പാളികളായ രണ്ടുപേരുടെ നേതൃത്വത്തിലാണ് മോഷണം ആസൂത്രണം ചെയ്തത്. പിടിക്കപ്പെട്ടവരില്‍ ഒരാള്‍ നേരത്തെയും ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നറിയുന്നു. കേരള പോലീസ് സംഘം നേപ്പാളിലെത്തി ഒരാഴ്ച ഇവിടെ തങ്ങിയാണ് പ്രതികളെ വലയിലാക്കിയത്. പിന്നീട് നേപ്പാള്‍ പോലീസിന്റെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാവക്കാട് സിഐ കെ.ജെ. ജോണ്‍സണ്‍, എസ്‌ഐമാരായ എം.കെ. രമേഷ്, റെനീഷ്, എം.പി. മുഹമ്മദ് റാഫി, എഎസ്‌ഐമാരായ കെ.എ. മുഹമ്മദ് അഷ്‌റഫ്, സിപിഒമാരായ പി.സി.സുനില്‍, എം.സുരേന്ദ്രന്‍, ഹബീബ്, സുദേവ്, ലിജു, സൂരജ് വി ദേവ്, കെ.മനോജ് കുമാര്‍, എ.കെ. ജിജോ, മനോജ് സരിന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.