ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ബാലസമാജസംഗമവും വ്യക്തിത്വ വികസന ക്ലാസും നടത്തി. താലൂക്ക് യൂണിയന് പ്രസിഡന്റും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗവുമായ കെ.കെ. പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. കൃപാഹരി പരിത്രാണ്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയന് പ്രസിഡന്റ് പി. രാജഗോപാലപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന് സെക്രട്ടറി വി.കെ. ചന്ദ്രശേഖരക്കുറുപ്പ്, കെ.ജി. സാദനന്ദന്‍, കെ. ഹരിദാസ്, കെ.എസ്. വിനയകുമാര്‍, എം.ആര്. ചന്ദ്രശേഖരന്‍പിള്ള, വനിതായൂണിയന്‍ പ്രസിഡന്റ് പി.എം. രമാദേവി, സെക്രട്ടറി കെ.എ. ശോഭനകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
താലൂക്ക് ബാലസമാജ യൂണിയന് ഭാരവാഹികളായി എസ്. ശ്രീകുമാര്‍ (വണ്ടാനം), ശ്രുതി (വൈസ് പ്രസിഡന്റ്), ശ്രീരാഗ് (സെക്രട്ടറി), അപര്‍ണ വി. പിള്ള (ജോ.സെക്രട്ടറി), ഹരിത എസ് (ഖജാന്‍ജി) അഖില്‍നാഥ്, കീര്‍ത്തന ചന്ദ്രന്, ഗോപീകൃഷ്ണന്, ആദിത്യന് (കമ്മറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. പരിപാടികള്‍ക്ക് അപര്‍ണാ പി. പിള്ള, ടി. അശോക് കുമാര്‍, രമാ പ്രസാദ്, ഷീലാരവി, നിര്‍മ്മലാദേവി, രാജശ്രീ, പരമേശ്വരന്‍പിള്ള, പി. വേണുഗോപാലക്കുറുപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: