ആലപ്പുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10ന് സത്യപ്രതിജ്ഞാ നടപടികള്‍ ആരംഭിക്കും. ഏറ്റവും പ്രായം കൂടിയ അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. ബന്ധപ്പെട്ട വരണാധികാരിയായിരിക്കും ആദ്യ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢ പ്രതിജ്ഞ ചൊല്ലിക്കുക. ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം തുടര്‍ന്നുള്ളവര്‍ക്ക് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജില്ലാ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാച്ചടങ്ങുകളും രാവിലെ ആരംഭിക്കും. 23 അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ പുന്നപ്ര ഡിവിഷനില്‍ നിന്നുള്ള ജി. വേണുഗോപാല്‍ ആയിരിക്കും ആദ്യം പ്രതിജ്ഞ എടുക്കുക. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി കൂടിയായിരുന്ന ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറാണ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക.
ജില്ലയിലെ 1,151 ജനപ്രതിനിധികളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. 72 ഗ്രാമപഞ്ചായത്തുകള്‍, 12 ബ്ലോക്കു പഞ്ചായത്തുകള്‍, 6 നഗരസഭകള്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് സത്യപ്രതിജ്ഞ ഡിസംബര്‍ ഒന്നിനേ നടക്കൂ. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 30നാണ് ഇവിടെ അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: