എന്തുകൊണ്ട് ‘ടിപ്പു സുല്‍ത്താന്‍’ ഇപ്പോള്‍? മുമ്പും കോണ്‍ഗ്രസ് നാട് ഭരിച്ചിട്ടുണ്ട്.നീണ്ട 68 വര്‍ഷം? അന്നൊക്കെ എവിടെയായിരുന്നു ഈ ടിപ്പു? അന്നൊന്നും ഇവര്‍ക്ക് .’അസഹിഷ്ണുത’ഉണ്ടാക്കേണ്ടതില്ലായിരുന്നോ ഭാരതത്തില്‍. കാരണം അന്നൊന്നും കള്ളപ്പണക്കാര്‍ക്കും പാക് ചാരന്മാര്ക്കും ‘നിര്‍ബാധം’ഭാരതത്തില്‍ വിഹരിക്കാമായിരുന്നു.ഇപ്പോഴിതാ കോണ്‍ഗ്രസ്സിനു കടുത്ത ‘ടിപ്പു പ്രേമം’ എന്തിന്? രാജ്യത്ത് ‘അസഹിഷ്ണുത’സൃഷ്ടിക്കണം.
രാജ്യത്ത് മനപ്പൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കണം. സംഘര്‍ഷങ്ങള്‍ വളര്‍ത്തണം. കലാപങ്ങള്‍ ഉണ്ടാക്കണം. അത് മോദിയുടെ തലയില്‍ കെട്ടിവയ്ക്കണം . വീണ്ടും ഭാരതത്തെ മറ്റൊരു പാകിസ്ഥാന് ആക്കണം. കര്‍ണാടകയില്‍ ദേശവിരുദ്ധരുടെ, ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിന്ദുസംഘടനാ നേതാവിന് നഷ്ടമായതും ഒരു ജീവന് അല്ലെ’? എന്തേ’ദാദ്രി’ക്കു വേണ്ടി വാദിച്ച മാധ്യമങ്ങള്‍ മൗനം പാലിക്കുന്നു? ചര്‍ച്ചകള്‍ ഇല്ല. സംവാദങ്ങള്‍ ഇല്ല. എന്തുകൊണ്ട്. എല്ലാവരും ചിന്തിക്കുക.
എന്തിനാണ് വോട്ടിനുവേണ്ടി ഇപ്പോള്‍ കോണ്‍ഗ്രസ് ടിപ്പുവിനെ പച്ചയടിയ്ക്കുന്നത്? 1799, അതായത് ഏതാണ്ട് 216 വര്‍ഷം മുമ്പ് മരിച്ചു മണ്ണടിഞ്ഞ ഒരാളെ ഇപ്പോള്‍ എന്തിനാണ് കോണ്‍ഗ്രസ് മികച്ച വ്യക്തി എന്ന നിലയില്‍ അവതരിപ്പിക്കുന്നത്? അപ്പോള്‍ പിന്നെ ഇതിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യം എന്താണ്? വളരെ വ്യക്തമല്ലേ? ഒന്ന് തീര്‍ച്ച. ഭാരതം ഇന്ന് ഭയപ്പെടേണ്ടത് ദേശത്തിനകത്തുള്ള ഈ ദേശവിരുദ്ധരെയാണ്.
സതീഷ് മാരാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: