കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ധര്‍മ്മശാസ്താ ശിവക്ഷേത്രത്തില്‍ നടന്നുവരുന്ന മൂന്നാമത് മഹാരുദ്രയജ്ഞം ഇന്നലെ രാവിലെ നടന്ന മഹാരുദ്രാഭിഷേകത്തോടെ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ മൂന്നാമത് ശ്രീരുദ്ര പുരസ്കാരം കൈതപ്രം വാസുദേവന്‍ നമ്പൂതിരിക്ക് യജ്ഞാചാര്യന്‍ കുഴിയേടം രാമന് നമ്പൂതിരി നല്കി. യജ്ഞ സമിതി ചെയര്മാന് എ. നാരായണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരി കെ.യു.കൃഷ്ണ കുമാര്‍ (ഗുരുവായൂര്‍ ദേവസ്വം ചുമര് ചിത്ര പഠന കേന്ദ്രം പ്രിന്‍സിപ്പാള്‍), കെ.വി.അച്യുതന് നമ്പ്യാര്‍, രവീന്ദ്രനാഥ് ചേലേരി, എക്സിക്യുട്ടീവ് ഓഫീസര്‍ സി.എം.ശ്രീജിത്ത്, കെ.എന്‍.രാധാകൃഷ്ണന്, അഡ്വ.കെ.വിജയന്, കെ.കൃഷ്ണകുമാരന്‍ നമ്പൂതിരി, പി.സി.ദിനേശന് എന്നിവര്‍ പങ്കെടുത്തു. ആലച്ചേരി ഹരികൃഷ്ണന് നമ്പൂതിരി പ്രഭാഷണം നടത്തി. കെ.ശ്രീനിവാസന് സ്വാഗതവും കെ.പി.ഗോപാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: