പാനൂര്‍: പാനൂര്‍ നഗരസഭയില്‍ മുസ്ലീംലീഗിന് അധ്യക്ഷപദവി. വൈസ് ചെയര്മാന് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. ആദ്യ ചെയര്‍പേഴ്സണായി ലീഗിലെ കെ.വി.റംലയെ മുസ്ലീംലീഗ് നഗരസഭ കമ്മറ്റി യോഗം തിരഞ്ഞെടുത്തു. എന്നാല്‍ വൈസ്ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ സമവായമായില്ല. മഠപ്പുര ചന്ദ്രന്റെ പേര് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നെങ്കിലും മണ്ഡലം കമ്മറ്റിയില്‍ എതിര്പ്പുയുര്ന്നു. ഡിസിസി സെക്രട്ടറി വി.സുരേന്ദ്രന്, ടി.ടി.രാജന് തുടങ്ങിയ നേതാക്കള്‍ ചന്ദ്രനെതിരെ രംഗത്തു വന്നിട്ടുണ്ട്. നഗരസഭയിലെ നാലാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിനു പിന്നില്‍ ചന്ദ്രന്റെ ഇടപ്പെടലുണ്ടെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ നേടിയ പെരിങ്ങളം ഭാഗത്തു നിന്നു വൈസ്ചെയര്‍മാന്‍ സ്ഥാനത്ത് അംഗങ്ങള്‍ വരണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. ഇന്ന് രാവിലെ 10ന് സുമംഗലി ഓഡിറ്റോറിയത്തില്‍ നഗരസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 40സീറ്റുളള നഗരസഭയില്‍ 23 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. 15 അംഗങ്ങള്‍ മുസ്ലീംലീഗിനും, 7അംഗങ്ങള്‍ കോണ്‍ഗ്രസിനും, ഒരംഗം ജെഡിയുവിനുമുണ്ട്. എല്‍ഡിഎഫ് 13, ബിജെപി മൂന്നും ഒരു സ്വതന്ത്രനുമാണ് പാനൂര്‍ നഗരസഭയിലെ അംഗബലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: