മാഹി: യോഗ്യതാ പരീക്ഷയില്‍ 60ശതമാനം മാര്‍ക്ക് നേടുകയും മെഡിസിന്, എഞ്ചിനിയറിംഗ്, എംബിഎ, എംസിഎ, ബിഎഡ് (രണ്ടുവര്‍ഷമോ അതിനു മുകളിലോ) മുതലായ തൊഴിലധിഷ്ഠിത പഠനത്തിനു ചേരുകയും ചെയ്ത വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് പ്രധാന മന്ത്രിയുടെ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. 2015-16 വര്‍ഷത്തേക്കുള്ള പുതിയ അപേക്ഷകള്‍ ംംം.റലംെ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് 2015 30നു മുമ്പായി പുതുശ്ശേരി സൈനിക ക്ഷേമ വകുപ്പില്‍ സമര്‍പ്പിക്കേണ്ടതാണ്. സ്കോളര്‍ഷിപ്പിനു പുതുക്കുവാനുള്ള ഫോറം കേന്ദ്ര സൈനിക് ബോര്‍ഡിലേക്ക് നേരിട്ട് അയക്കേണ്ടതാണ്. മറ്റു വിവരങ്ങള്‍ക്ക് പുതുശ്ശേരി സൈനിക ക്ഷേമ വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍: 0413 2253107.
പ്രതികരിക്കാൻ ഇവിടെ എഴുതുക: