കണ്ണൂര്‍: രണ്ട് മണിക്കൂറിനുള്ളില്‍ മനഃസംഘര്‍ഷങ്ങളില്‍ നിന്ന മുക്തി എന്ന പരിപാടിയിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ലോകപ്രശസ്ത സൈക്കോളജിസ്റ്റ് ആന്റ് ഹിപ്നോതെറാപ്പിസ്റ്റ് അസിം ദാന കണ്ണൂരിലെ സ്കൈപാലസ് ഹോട്ടലില്‍ 14, 15 തിയ്യതികളില്‍ രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5 മണിവരെ കൗണ്‍സിലിംഗ് ആന്റ് ഹിപ്പ്നോതെറാപ്പി എന്ന വിഷയത്തില്‍ തീവ്രപരിശീലനം നല്‍കും. ഈ വിഷയത്തില്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് നേടാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കും. ശ്രദ്ധാ ഫൗണ്ടേഷനാണ് വിവിധ സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ എല്ലാജില്ലകളിലും ആവശ്യത്തിന് കൗണ്‍സിലിംഗ്, ഹിപ്നോ തെറാപ്പികളെ വാര്‍ത്തെടുക്കാനുള്ള ഒരു ബൃഹത് പദ്ധതി ഗവ.സഹായത്തോടുകൂടി ഇന്ത്യയില്‍ എല്ലാ ഭാഗത്തേക്കും 2020ഓടുകൂടി വ്യാപിപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം എന്ന് അസിം ദാന പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇദ്ദേഹം നിലവില്‍ ബ്രഹ്മകുമാരീസിന്റെ മൗണ്ട് അബുവിലുള്ള ഗ്ലോബല്‍ ഹോസ്പിറ്റല്‍ ട്രോമകേര് സെന്ററില്‍ സൈക്കോളജിസ്റ്റ് ആന്റ് ഹിപ്നോതെറാപ്പിസ്റ്റാണ് ബെസ്റ്റ് സെല്ലര്‍ ബുക്കുകളായ ഇന്‍സ്റ്റന്റ് ഹീലിംഗ്, കൗണ്‍സലിംഗ് ആന്റ് ഹീലിംഗ്, സത്വം എന്നിവ രചിച്ചിണ്ട്. ഇന്ത്യക്കു പുറത്ത് സൗത്ത് അമേരിക്ക, ട്രിനിഡാഡ് ടുബാഗോ, യുഎഇ, ഖത്തര്‍, ലണ്ടന്‍, ആംസ്റ്റര്‍ഡാം, ക്യൂറോക്കോ, തായ്ലാന്റ് എന്നീ വിദേശ രാജ്യങ്ങളിലും പരിപാടി നടത്തിവരുന്നുണ്ട്. ഇതിലൂടെ ഡിപ്രഷനും, സ്ട്രസ്സും കുറച്ചു കൊണ്ടുവന്നു സമ്പൂര്‍ണ്ണ മാനസീക, ശാരീരിക ആരോഗ്യം തിരിച്ചുകൊണ്ടുവരാനാകുമെന്ന് അദ്ദേഹം അറിയിച്ചു. വ്യക്തിപരമായ തെറാപ്പി ആവശ്യമുള്ളവര്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ലഭ്യമാണ്. രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പര്‍ 9847115222. പത്രസമ്മേളനത്തില്‍ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഷൈജു തായാട്ടില്‍, ശ്രദ്ധാ ഫൗണ്ടേഷന് ചെയര്മാന് രാജേഷ് നാലാംപുറത്ത്, അസിംദാന എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: