കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും മെഡിക്കല്‍ കോളേജ് ഭരണസമിതി തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചും പരിയാരം പ്രക്ഷോഭ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും ഭരണസമിതി പിരിച്ചുവിട്ട് മെഡിക്കല്‍ കോളേജ് ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്താനും ഡോ.ഡി.സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രക്ഷോഭസമിതിയോഗം തീരുമാനിച്ചു. അഡ്വ.വിനോദ് പയ്യട, രാജന് കോരമ്പേത്ത്, ഷുഹൈബ് മുഹമ്മദ്, പി.പി.അബൂബക്കര്‍, അശ്രഫ് മമ്പറം, രമേശന് മാമ്പ, ടി.ചന്ദ്രന്, സലീം താഴേകോറോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: