കണ്ണൂര്‍: പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്മാരക ചെസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചെസ് അസോസിയേഷന് കണ്ണൂരിന്റെ സഹകരണത്തോടെ 29ന് പേരാവൂരില്‍ സംസ്ഥാന ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാലത്ത് 10 മണിക്ക് പേരാവൂര്‍ ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ സീനിയര്‍-സബ് ജൂനിയര്‍ വിഭാഗത്തില്‍ നടത്തപ്പെടുന്ന ടൂര്‍ണമെന്റില്‍ 32,000 രൂപ സമ്മാനതുകയായി നല്‍കും. അന്തര്‍ദേശീയ റേറ്റിങ്ങ് താരങ്ങള്‍, മുന്‍ സംസ്ഥാന ചാമ്പ്യന്മാരായ എം.ബി.മുരളീധരന്, ഒ.ടി. അനില്‍കുമാര്‍, വി.എന്‍. വിശ്വനാഥ് തുടങ്ങിയ ഇരുന്നൂറോളം താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 28ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9847442119, 9961882927. പത്രസമ്മേളനത്തില്‍ വി.എന്‍.വിശ്വനാഥന്, ജെ.ദേവദാസന്, രാജന് കുരുന്നേന്, തോമസ് ജേക്കബ്, വി.വി.ബാലറാം, പി.കെ.രതീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: