കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് തൃശൂര്‍ വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് നിഷാമിന്റെ സഹോദരന് അബ്ദുള്‍ റസാഖ് ഹര്‍ജി നല്കി.
ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വ്യവസായിയായ മുഹമ്മദ് നിഷാം വാഹനമിടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിന്റെ വിചാരണ വേളയില്‍ പ്രോസിക്യൂഷന് സാക്ഷി അനൂപ് മജിസ്ട്രേറ്റിന് നല്കിയ മൊഴി തിരുത്തിപ്പറഞ്ഞിരുന്നു.
എന്നാല്‍ റസാഖ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് മൊഴി മാറ്റിപ്പറഞ്ഞതെന്ന് ക്രോസ് വിസ്താരത്തിനിടെ അനൂപ് പിന്നീട് വ്യക്തമാക്കി. തുടര്‍ന്നാണ് പൊലീസ് റസാഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതു റദ്ദാക്കാനാണ് അബ്ദുള്‍ റസാഖ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: