കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ 14ന് ഉച്ചയ്ക്ക് 2ന് ബാലിവധം കഥകളി നടക്കും. രാവണനായി ഫാക്ട് മോഹനനും, മാരീചനായി കലാമണ്ഡലം ശ്യാംദാസും, ശ്രീരാമനായി വാരണാസി മധുവും, സീതയായി കലാമണ്ഡലം പ്രവീണും, ലക്ഷ്മണനായി കാര്‍ത്തികും, ബാലിയായി കലാമണ്ഡലം ഹരി.ആര്.നായരും, സുഗ്രീവനായി കലാമണ്ഡലം നീരജും, അംഗദനായി കലാമണ്ഡലം രഞ്ജിത്തും അരങ്ങിലെത്തും. സംഗീതം കലാനിലയം രാജീവന്, കലാമണ്ഡലം കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ അര്‍ജ്ജുന്‍രാജ്, ചെണ്ട കലാമണ്ഡലം ശ്രീഹരി. കലാമണ്ഡലം ശ്രീരാജ്, മദ്ദളം കലാമണ്ഡലം പ്രശാന്ത്, കലാമണ്ഡലം സുധീഷ്, ചുട്ടി ചിങ്ങോലി പുരുഷോത്തമന്, കലാമണ്ഡലം ശ്രീജിത്ത്, കലാമണ്ഡലം ഷിബു തുടങ്ങിയവര്‍ പശ്ചാത്തലം ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: