രാമപുരം: ചരിത്രത്തില്‍ ആദ്യമായി രാമപുരത്ത് ബിജെപി അക്കൗണ്ട് തുറന്നു. ശക്തമായ പോരാട്ടത്തിലൂടെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ കൂടപ്പുലം, ഏഴാച്ചേരി വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഏഴാച്ചേരിയില്‍ നിലവില്‍ പഞ്ചായത്ത് മെമ്പര്‍ കോണ്‍ഗ്രസ് നേതാവുമായ കെ.കെ.ശാന്താറാമിനെയാണ് ബിജെപിയുടെ ശ്രീക്കുട്ടന് പരാജയപ്പെടുത്തിയത്. കേരളകോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൂടപ്പുലത്ത് നിലവിലെ മെമ്പറായ സാവിത്രി രാജുവിന്റെ ഭര്‍ത്താവ് രാജുവായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ ശ്രീനിവാസന് മികച്ച ഭൂരിപക്ഷത്തോടെ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ബിജെപിയുടെ രണ്ട് മെമ്പര്‍മാരും താമരചിഹ്നത്തില്‍ മികച്ച വിജയം നേടി പ്രവര്‍ത്തകരെ ആഹ്ലാദത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: