കോട്ടയം: എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാംസ്കാരിക കൂട്ടായ്മയായ നന്മയുടെ എരുമേലി യൂണിറ്റ് അംഗമായ ലൂയിസ് ഡേവിഡിനെ എരുമേലിയില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ നന്മ കോട്ടയം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി രവീന്ദ്രന് എരുമേലി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. നെടുങ്കുന്നം രഘുദേവ്, അനിതദാസ്, എന്‍.ബി. ഉണ്ണികൃഷ്ണന്, സമംഗല മറിയപ്പള്ളി, റിട്ട. എസ്.ഐ. നെടുങ്കുന്നം തങ്കച്ചന്, ഡോ. എന്‍.സി. പ്രസന്നന്, രമാസുരേന്ദ്രന് കനകപ്പലം, ജോണി മുണ്ടക്കയം, കറുകച്ചാല്‍ വി.കുമാര്‍, കെ.പി. ഓതറ, ജോമോള്‍ മല്ലപ്പള്ളി, അനസ്.ബി. കാഞ്ഞിരപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
എരുമേലി: പൊതുപ്രവര്‍ത്തകനായ ലൂയിസ് ഡേവിഡിനെ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ച സംഭവത്തില്‍ സര്‍വ്വകക്ഷിയോഗം പ്രതിഷേധിച്ചു. സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. യോഗത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഇര്‍ഷാദ് അദ്ധ്യക്ഷത വഹിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് 13ന് എരുമേലി കവലയില്‍ പ്രതിഷേധ യോഗം നടത്തുന്നതിന് തീരുമാനിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് രവീന്ദ്രന് എരുമേലി, കണ്‍വീനര്‍ എന്‍.ബി. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: