ഓട്ടോ യാത്രക്കാരെ മര്‍ദ്ദിച്ചതായി പരാതി

Wednesday 11 November 2015 10:32 pm IST

എരുമേലി: പണസംബന്ധമായ തര്‍ക്കത്തിനിടെ ഓട്ടോ യാത്രക്കാരെയും ഡ്രൈവറെയും മര്‍ദ്ദിച്ചതായി പരാതി. എരുമേലി പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം കഴിഞ്ഞ ദിവസം 5 മണിയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ കാവുങ്കല്‍ ഫൈസലിനൊപ്പം എത്തിയ സഹോദരി ഫൗസിയ, മകള്‍ ഫാത്തിമ എന്നിവര്‍ക്കാണ് പരിക്കേറ്റഥ്. ഓട്ടോ തടഞ്ഞു നിര്‍ത്തി തര്‍ക്കം നടക്കുന്നതിനിടെ ഓട്ടോ മറിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.