പൊന്‍കുന്നം: ജില്ലയില്‍ സിപിഎം വ്യാപക ആക്രമണത്തിനു പദ്ധതിയിടുന്നതായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി ആരോപിച്ചു.
കോട്ടയം ജില്ലയില്‍ ബിജെപിക്കുണ്ടായ വന്‍ മുന്നേറ്റം കണ്ട് വിറളിപൂണ്ട സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം അഴിച്ചുവിടുന്നത്. വീടുകയറി ആക്രമിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും വരെ ആക്രമിക്കുന്നു. ചിറക്കടവില്‍ നടന്ന ആക്രമണം കരുതികൂട്ടിയുണ്ടായതാണ്. ബിജെപി പ്രവര്‍ത്തകരെ മാരകായുധങ്ങള്‍കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. നേതൃത്വവും പോലീസും അടിയന്തിരമായി ഇടപെട്ട് അക്രമം അവസാനിപ്പിക്കാന്‍ വേണ്ട നടപടിയെടുക്കണം. ബിജെപി സ്ഥാനാര്‍ത്ഥികളായവരെ നിരവധി സ്ഥലങ്ങളില്‍ ആക്രമിച്ചതും വീടുകള്‍ക്ക് നേരെ കല്ലെറിയുന്നതും അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് എന്‍.ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: