എരുമേലി: ത്രിതല പഞ്ചായത്തില്‍ ജനപ്രതിനിഘളായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് 10ന് എരുമേലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും.
കാഞ്ഞിരപ്പള്ളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസി. രജിസ്ട്രാര്‍ അജിത് പി. നായര്‍ വരണാധികാരിയായി അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലികൊടുക്കും. 23 അംഗ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് പതിനാല്, യുഡിഎഫ് ഏഴ്, ബിജെപി ഒന്ന്, സ്വതന്ത്രര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
എരുമേലി ഗ്രാമപഞ്ചായത്ത് രൂപീകരണത്തിനുശേഷമുള്ള 50 വര്‍ഷത്തിനിടയില്‍ ഇരുമ്പൂന്നിക്കര ഒന്‍പതാം വാര്‍ഡില്‍ ബിജെപിയുടെ രജനി വാര്ഡംഗമായതോടെ എരുമേലിയുടെ പഞ്ചായത്ത് ഭരണത്തില്‍ ബിജെപിയും പങ്കാളിയാവുകയാണ്. എന്നാല്‍ യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലീംലീഗിന്റെ രണ്ടു സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട് ഭരണത്തില്‍ നിന്നും പുറത്തായതും പാര്‍ട്ടിയിലും പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ഘടകകക്ഷികളുടെ പല പ്രധാന സീറ്റുകളും നഷ്ടപ്പെട്ടതും യുഡിഎഫില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: