മുംബൈ: ബീഹാറില്‍ എന്‍ഡിഎയുടെ തോല്‍വിയെത്തുടര്‍ന്ന് കനത്ത തകര്‍ച്ച നേരിട്ട ഓഹരിവിപണിയില്‍ വീണ്ടും ഉണര്‍വ്.
തോല്‍വി പിണഞ്ഞിട്ടും സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ശക്തമായി തന്നെ തുടരാന്‍ നടപടിയെടുത്തതാണ് ഉണര്വിന് കാരണം. പതിനഞ്ചു മേഖലകളില്‍ വിദേശ നിക്ഷേപം ഉദാരമാക്കാന്‍ ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതാണ് ആഭ്യന്തര, വിദേശ നിക്ഷേപകരില്‍ ആത്മവിശ്വാസം നല്‍കിയത്.
സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടു തന്നെയാണെന്ന് വെളിവാക്കുന്നതായി ഈ നടപടി. അതിനാല്‍ പല പരിഷ്ക്കാരങ്ങളും ഉപേക്ഷിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും നിക്ഷേപകര്‍ക്ക് ബോധ്യമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: