ജമൈക്ക: ശ്രീലങ്കയില്‍ ടെസ്റ്റ് കളിച്ച അതേ ടീമിനെ ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റിന്‍ഡീസ് നിലനിര്‍ത്തി. ടീമില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് വിന്‍ഡീസ് സെലക്ഷന് കമ്മിറ്റി തീരുമാനിച്ചു. അതേസമയം, പരിശീലകനായി ഫില്‍ സിമ്മണ്‍സ് തിരിച്ചെത്തി. ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമിന്റെ ഉപനായകന്‍ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ്. ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത് വെയ്റ്റ് ഇതുവരെ ടെസ്റ്റ് ക്യാപ് അണിയാത്ത താരം. ലങ്കയില്‍ ഒരു മത്സരം പോലും കളിക്കാനായില്ല കാര്‍ലോസിന്.
1997നു ശേഷം ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുക വിന്‍ഡീസിന്റെ ലക്ഷ്യം. എന്നാല്‍, ലങ്കയില്‍ 2-0ന് തോറ്റെത്തുന്ന അവര്‍ക്ക് അതിനുള്ള കെല്‍പ്പുണ്ടെന്ന് ആരും കരുതുന്നില്ല. ഡിസംബര്‍ 10ന് ഹൊബാര്ട്ടില് ആദ്യ ടെസ്റ്റ്. മെല്‍ബണ്‍, സിഡ്നി അടുത്ത വേദികള്‍. 23ന് ടീം ഓസ്ട്രേലിയയിലേക്ക് യാത്രയാകും.
ടീം: ജേസണ്‍ ഹോള്‍ഡര്‍ (നായകന്), ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് (ഉപനായകന്‍), ദേവേന്ദ്ര ബിഷു, ജെര്മെയ്ന് ബ്ലാക്ക്വുഡ്, കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്, ഡാരന്‍ ബ്രാവോ, രജീന്ദ്ര ചന്ദ്രിക, ഷെയ്ന് ഡൗറിച്ച്, ഷാന്നന്‍ ഗബ്രിയേല്‍, ഷായി ഹോപ്, ദിനേശ് രാംദിന്, കെമര്‍ റോച്ച്, മര്‍ലോണ്‍ സാമുവല്‍സ്, ജെറോം ടെയ്ലര്, ജോമെല്‍ വാറിക്കന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: