കാട്ടാക്കട: കാട്ടാക്കട കോട്ടൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രപോലും ദുസ്സഹമായി. കോട്ടൂര്‍ റോഡിലെ നക്രാംചിറയ്ക്കും പുന്നാംകരിക്കത്തിനും ഇടയ്ക്ക് അഴിയ്ക്കാല് ജംഗ്ഷനില്‍ അര കിലോമീറ്റര്‍ ദൂരം റോഡിന്റെ ഉപരിതലത്തില്‍ അഗാധ ഗര്‍ത്തങ്ങളാണ്. റോഡിന്റെ വശങ്ങളില് ഓടയില്ലാത്തതാണ് ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡിനു വശങ്ങളിലായി പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന മുള് ചെടികളും കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഭീഷണിയാണ്.
നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതര്‍ റോഡ് നവീകരിക്കുവാനോ ഓട സ്ഥാപിക്കുവാനോ കൂട്ടാക്കുന്നില്ല. ഉടന്‍ റോഡ് സഞ്ചാര യോഗ്യമാക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുമെന്ന് ബിജെപി മുണ്ടുകോണം വാര്‍ഡ് ചെയര്മാന് ജി. അശോക് കുമാര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: