പെട്രോള്‍ വില വീണ്ടും കൂട്ടിയേക്കും

Wednesday 14 December 2011 5:42 pm IST

ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ലിറ്ററിന് 65 പൈസ വര്‍ധിപ്പിക്കാനാണു നീക്കം. വെള്ളിയാഴ്ക മുതല്‍ പുതിയ വില നിലവില്‍ വന്നേക്കുമെന്നാണ് സൂചന. ഡോളറിനെതിരേ രൂപയുടെ മൂല്യം റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയതും ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതുമാണു വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. ഡോളറിനെതിരേ രൂപയുടെ നിരക്ക് 53.75 ആയതോടെ ഇറക്കുമതി ചെലവ് വര്‍ദ്ധിച്ചിരുന്നു. പുതിയ വില നിലവില്‍ വരുന്നതോടെ ഓരോ സംസ്ഥാനത്തും 65 മുതല്‍ 85 പൈസ വരെ വില ഉയരുമെന്നാണു റിപ്പോര്‍ട്ട്. പ്രാദേശിക നികുതിയുള്‍പ്പെടെ ദല്‍ഹിയില്‍ 0.65,0.66 പൈസ കൂടും. ഡിസംബര്‍ ഒന്നിനു പെട്രോള്‍ വില 78 പൈസ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നിനും 16 നും കമ്പനികള്‍ പെട്രോള്‍ വില പുനര്‍നിര്‍ണയിക്കാറുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.