വര്‍ക്കല: തുലാമാസത്തിലെ കറുത്തവാവായ ഇന്നലെ നൂറ് കണക്കിന് ഭക്തജനങ്ങള്‍ പാപനാശം ബലിക്കടവില്‍ പിതൃതര്‍പ്പണം നടത്തി. ദേവസ്വം ബോര്‍ഡില്‍ നിന്ന് ലൈസന്‍സ് ലഭിച്ച 50 ഓളം തന്ത്രിമാര്‍ പാപനാശം തീരത്തും ദേവസ്വം ബോര്‍ഡിന്റെ തന്ത്രിമാര്‍ പാപനാശത്ത് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ബലിമണ്ഡപത്തിലും ബലികര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി. ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ തിലഹവനം, സായൂജ്യപൂജ തുടങ്ങിയ വഴിപാടുകള്‍ക്കും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: