തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ബാറുടമ ബിജു രമേശ് ഹൈക്കോടതിയെ സമീപിയ്ക്കും. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കെ.ബാബുവിനെതിരെ തുടരന്വേഷണം വേണമെന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം വഹിയ്ക്കണമെന്നുമാണ് ബിജു രമേശിന്റെ ആവശ്യം.
ഇതിനിടെ ബാബുവിനെതിരെ ഒളിയമ്പുമായി കെ.എം.മാണി രംഗത്തെത്തി. ബാര്‍ കേസില്‍ ഗുരുതര ആരോപണമുള്ളത് ബാബുവിനെതിരെയാണെന്ന് മാണി പറഞ്ഞു, കെ.ബാബുവിന് നേരിട്ട് പണം നല്‍കിയതായാണ് ബാറുടമകളുടെ ആരോപണമെന്നും തനിയ്ക്ക് നേരിട്ട് പണം നല്‍കിയതായി ബിജു രമേശ് അടക്കമുള്ള ബാര്‍ ഉടമകള്‍ പറഞ്ഞിട്ടില്ലെന്നും മാണി പറഞ്ഞു.
തനിയ്ക്കെതിരെയുള്ള ആരോപണം വെറും കേട്ടുകേള്‍വി മാത്രമാണ്. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ തുറന്നുപറയാന്‍ തനിയ്ക്കാവില്ലെന്നും കെ.എം.മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: