കല്‍പ്പറ്റ: മാനന്തവാടിയില്‍ പ്രഭാത സവാരിക്കിറങ്ങിയ വില്ലേജ് ഓഫീസര്‍ ഉള്‍പ്പടെ പതിനാറ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ചെറുകാട്ടൂര്‍ വില്ലേജ് ഓഫീസര്‍ കുമാരനാണ് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് സാരമായി പരിക്കേറ്റു.
സ്കൂളില്‍ പോകാനിറങ്ങിയ 8 കുട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകളുടെ ശ്രമത്തിന് ശേഷം തെരുവുനായയെ പിന്നീട് നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിക്കൊന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: