കരുണാര്‍ദ്രം കോഴിക്കോട് പദ്ധതി വ്യാപിപ്പിക്കുന്നു

Thursday 12 November 2015 12:56 pm IST

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ സ്വപ്നപദ്ധതിയായ കരുണാര്‍ദ്രം കോഴിക്കോട് കോളജ് ക്യാമ്പസുകളിലൂടെ കൂടുതല്‍ മേഖലകളിലേക്ക്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മാരുടെയും യോഗം ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്നു. വിദ്യാര്‍ത്ഥികളില്‍ ആര്‍ദ്രതയുടെ സംസ്‌ക്കാരത്തിന് കൂടുതല്‍ ഊന്നല്‍ നല്‍ കാനും സാമൂഹിക പ്രതിബദ്ധത അവ രില്‍ ശക്തിപ്പെടുത്താനും കൂടി ലക്ഷ്യമിടു ന്നതാണ് പദ്ധതി. ആളുകള്‍ സുഖസൗകര്യങ്ങളുമായി സ്വന്തത്തിലേക്ക് ചുരുങ്ങിക്കഴിയുന്ന വര്‍ത്ത മാനകാലത്ത് സഹജീവികളെയും അവരുടെ പ്രശ്‌നങ്ങളെയും തിരിച്ചറിയാനുള്ള സുവര്‍ ണാവസരമാണ് കരുണാര്‍ദ്രം കോഴിക്കോട് പദ്ധതിയുമായി സഹകരിക്കാനുള്ള അവസ രത്തിലൂടെ വിദ്യാര്‍ത്ഥി സമൂഹത്തിന് കൈ വന്നിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അഭി പ്രായപ്പെട്ടു. കരുണാര്‍ദ്രം കോഴിക്കോടിനു കീഴില്‍ വിജയകരമായി നടന്നു വരുന്ന ഓപ്പറേഷന്‍ സുലൈമാനി, ംംം.രീാുമശൈീിമലേസീ്വവശസീറല.ശി വെബ്‌സൈറ്റ് വഴി വിവിധ സ്ഥാപനങ്ങള്‍ക്കാവശ്യമായ സാധനങ്ങളും സേവനങ്ങളും നല്‍കുന്ന പദ്ധതി, വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട യൊ യൊ അപ്പൂപ്പ, കോഴിപീടിക, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികളെ സഹകരിപ്പിക്കുന്നതിലൂടെ പദ്ധതിയുടെ വ്യാപനമാണ് ലക്ഷ്യമിടുന്നത്. വിശക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന ഓപ്പറേഷന്‍ സുലൈമാനി കൂപ്പണുകള്‍ കൂടുതല്‍ ആവശ്യക്കാരിലേ ക്കെത്തിക്കാന്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ സംഘങ്ങള്‍ രൂപീകരിക്കും. ഇതിനായി കോളജുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ഉപയോഗ പ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ചെറു യൂനിറ്റുകളായി തിരിഞ്ഞ് ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളിലെത്തി ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് കൂപ്പണ്‍ കൈമാറും. വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പദ്ധതി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാവും. ജില്ലയിലെ പ്രധാന സ്ഥാപനങ്ങള്‍, റോഡുകള്‍, ചരിത്രപ്രധാന കേന്ദ്രങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയ പൊതുജനതാല്‍പര്യമുള്ള എന്ത് വിവരങ്ങളും ലഭ്യമാക്കുന്ന കോഴിപീഡിയ പദ്ധതിയിലും വിദ്യാര്‍ഥികളുടെ സഹകരണം ഉറപ്പുവരുത്തും. ജില്ലയിലെ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കിക്കൊടുക്കുന്ന യൊ യൊ അപ്പൂപ്പ പദ്ധതിയാണ് വിദ്യാര്‍ഥികളുടെ പങ്കാളിത്തം തേടുന്ന മറ്റൊരു മേഖല. ജില്ലയെ അംഗപരിമിത സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോളജുകള്‍ വഴി ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്. കരുണാര്‍ദ്രം കോഴിക്കോടിന്റെ സന്ദേശം ജില്ലയിലെ ക്യാമ്പസുകളിലെത്തിക്കുന്നതിനും പദ്ധതി കളില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പുവരുത്തു ന്നതിനുമായി അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘത്തിന് ജില്ലയെ വിവിധക്ലസ്റ്ററുകളായി തിരിച്ച് പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.